ADVERTISEMENT

തേഞ്ഞിപ്പലം ∙ ഓരോ രാജ്യത്തെയും കാഴ്ച, സംസ്കാരം, രുചിക്കൂട്ട് വൈവിധ്യങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങൾ വഴി മാലോകരിൽ എത്തിക്കാനുള്ള ആഗ്രഹ സാഫല്യത്തിലുള്ള യാത്രക്കിടെ പോർച്ചുഗീസ് സഞ്ചാരികളായ ദമ്പതികൾ തേഞ്ഞിപ്പലത്തെത്തി.വാസ്കോ വെലൂഡ (26), ഭാര്യ ടാനിയ വെലോസ (26) എന്നിവരാണ് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിലെത്തി വികാരി ഫാ. ലിബിൻ നെടുമലയെയും മൗണ്ട് കാർമൽ കോൺവെന്റ് സന്ദർശിച്ച് മദർ സിസ്റ്റർ മേഴ്‌സിലിനെയും കണ്ട് ആശയ വിനിമയം നടത്തിയത്

25 രാജ്യങ്ങൾ പിന്നിട്ടാണ് ദമ്പതികൾ കേരളത്തിൽ എത്തിയത്. ഫറോക്ക് നല്ലൂരിൽ ബിഗ് സ്ക്രീനിൽ ആളുകൾ ലോക കപ്പ് ഫുട്ബോൾ കാണവെ ഒപ്പമിരുന്ന് പോർച്ചുഗീസ്– ഘാന മത്സരം കണ്ടു. സഞ്ചാരികളുടെ ആഗോള കൂട്ടായ്മയായ കൗച് സർഫിങ് അംഗവും കാലിക്കറ്റ് സർവകലാശാലാ റിട്ട. ജോ. റജിസ്ട്രാറുമായ എം.കെ.പ്രമോദിനും തേഞ്ഞിപ്പലം വൈഎംസിഎ സെക്രട്ടറി കെ.വി.അഗസ്റ്റിനുമൊപ്പമാണ് ദമ്പതികൾ തേഞ്ഞിപ്പലത്ത് എത്തിയത്. വിയറ്റ്‌നാം, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇനി ഫിനാൻഷ്യൽ അക്കൗണ്ടിങ് മേഖലയിൽ ഓൺലൈനായി ജോലി ചെയ്താണ് യാത്രയ്ക്കുള്ള പണം സ്വരൂപിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com