‘ശ്വാനസൗഹൃദ’ പൊന്നാനിയിൽ നായ്ക്കൾ വിലസുന്നു

malappuram-stray-dog-attack
SHARE

പൊന്നാനി ∙ തെരുവുനായ നിയന്ത്രണം പ്രഖ്യാപനങ്ങളിൽ മാത്രം. പൊന്നാനിയിൽ 5 പേർക്കു കൂടി തെരുവുനായയുടെ കടിയേറ്റു. തെക്കേപ്പുറത്ത് കോളജ് വിദ്യാർഥി പുതുവീട്ടിൽ ദിൽഷാദ് ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. ദിൽഷാദിന് ദേഹമാസകലം മുറിവുകളുണ്ട്. ദിൽഷാദിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിൽഷാദിന്റെ അയൽവാസിയായ റൈഹാനത്തിനും തെരുവുനായ അക്രമത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനിയിൽ തെരുവുനായ ആക്രമണം രൂക്ഷമാണ്. ശ്വാന സൗഹൃദ നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. 

കടിയേൽക്കുന്നവർക്ക് നഗരസഭാധ്യക്ഷന്റെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായധനം നൽകുമെന്ന പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും ദുരിതാശ്വാസ നിധി കാലിയായതിനാൽ സഹായം അനുവദിക്കാൻ കഴിയാത്ത അവസ്ഥയാണ്. പന്ത്രണ്ടോളം അപേക്ഷകൾ ഇപ്പോഴും പരിഗണനയിൽ കിടക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS