
മലപ്പുറം ∙ ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോടു മോശമായി പെരുമാറിയ കേസിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. മലപ്പുറം എംവിഐ സി.ബിജുവിനെ (50) ആണ് പൊലീസ് വയനാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ 23ന് കേസെടുത്തതിനെത്തുടർന്നാണ് ഇയാൾ മുങ്ങിയത്.മലപ്പുറം ആർടിഒയുടെ കീഴിൽ നടന്ന ഡ്രൈവിങ് ടെസ്റ്റിനിടെ കാറിൽ വച്ച് എംവിഐ ലൈംഗിക ലക്ഷ്യത്തോടെ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്നാണു കേസ്
യുവതിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് വനിതാ പൊലീസാണു കേസെടുത്തത്. മോശം പെരുമാറ്റത്തെ തുടർന്ന് എംവിഐയെ ട്രാൻസ്പോർട്ട് കമ്മിഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വനിതാ സ്റ്റേഷൻ എസ്ഐ പി.സന്ധ്യയ്ക്കാണ് അന്വേഷണച്ചുമതല.