അർധരാത്രി കാട്ടാനയിറങ്ങി; ജീപ്പും ഓട്ടോയും തകർത്തു

wild
കോനൂർകണ്ടിയിൽ ആനയുടെ ആക്രമണത്തിൽ തകർന്ന ഓട്ടോറിക്ഷ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ ഭാസ്കരൻ
SHARE

ഊർങ്ങാട്ടിരി ∙ അർധരാത്രി നാട്ടിലിറങ്ങിയ കാട്ടാന മലയോര മേഖലയെ ഭീതിയിലാഴ്ത്തി. ഓട്ടോറിക്ഷയും ജീപ്പും നശിപ്പിച്ച ആന വീടിന്റെ ഗേറ്റും തകർത്തു. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെ കോനൂർകണ്ടി ഭാഗത്താണു കാട്ടാനയിറങ്ങിയത്. മരത്തോട് ഭാഗത്തുനിന്നു വന്ന കാട്ടാന കോനൂർകണ്ടിയിൽ എത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

കോനൂർകണ്ടി നരിക്കുഴി സണ്ണിയുടെ ഓട്ടോറിക്ഷ ആന തകർത്തു. കോനൂർകണ്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയ്ക്കു സമീപത്തെ   വീടിന്റെ ഗേറ്റ് തകർത്തു. പുലർച്ചയോടെ പീടികപ്പാറ ഭാഗത്തേക്കു നീങ്ങിയ കാട്ടാന കാട്ടിലേക്കു കയറി. ഒന്നര വർഷം മുൻപാണ് കോനൂർകണ്ടി സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

കാട്ടുപന്നിയുടെ ആക്രമണത്തിൽപരുക്കേറ്റു

കാട്ടുപന്നിയുടെ ആക്രമണത്തിൽ റബർ ടാപ്പിങ് തൊഴിലാളിക്ക് പരുക്കേറ്റു. മൊടണ്ണ ചൂരക്കാട്ടിൽ ഭാസ്കരന് (68) ജില്ലാ  ആശുപത്രിയിൽ ചികിത്സ നൽകി. നിലമ്പൂർ കോവിലകത്തുമുറി  സ്വദേശിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ പുലർച്ചെ 5ന് ആണ് സംഭവം. കൈക്ക് ഒടിവു പറ്റി. കാലിനും പരുക്കുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS