ADVERTISEMENT

മലപ്പുറം ∙ വീഴ്ചകളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റുന്ന സ്ഥിരോത്സാഹത്തിന്റെ പേരാണു ജപ്പാൻ. ഹിരോഷിമയിൽ വീണ അണുബോംബിനോ സ്വന്തം പോസ്റ്റിൽ വീഴുന്ന ഗോളിനോ ആ രാജ്യത്തെയും കഠിനാധ്വാനികളായ അവിടത്തെ ജനങ്ങളെയും തോൽപിക്കാനാവില്ല. വിജയത്തിന്റെ സൂര്യനുദിക്കുംവരെ അവർ പോരാടിക്കൊണ്ടേയിരിക്കും. ജർമനിയും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നു ഒന്നാം സ്ഥാനക്കാരായി ലോകകപ്പ് പ്രീ ക്വാർട്ടറിൽ കടന്നതോടെ ജപ്പാൻ ലോകത്തോട് ഒരിക്കൽ കൂടി വിളിച്ചു പറയുന്നു– പൊരുതാനുള്ള മനസ്സുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല.

സാമുറായ് ബ്ലൂവെന്നു വിളിപ്പേരുള്ള ജപ്പാൻ ഫുട്ബോൾ ടീം ഒരാഴ്ചയ്ക്കിടെ 2 മുൻ ലോക ജേതാക്കളെയാണു മലർത്തിയടിച്ചത്. ആദ്യം ജർമനിയും കഴിഞ്ഞ ദിവസം സ്പെയിനുമാണു ജപ്പാന്റെ പോരാട്ടവീര്യത്തിനു മുന്നിൽ സുല്ലിട്ടത്. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ക്രൊയേഷ്യയാണു പ്രീ ക്വാർട്ടറിൽ ജപ്പാന്റെ എതിരാളികൾ. ജയമോ തോൽവിയോയെന്നു പ്രവചിക്കാനാവില്ല. ഒരു കാര്യമുറപ്പ്. 

അവസാന വിസിൽ മുഴങ്ങുന്നതുവരെ ജപ്പാൻ വീറോടെ പൊരുതും. 1998ൽ ആണ് ജപ്പാൻ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. അന്നു മുതൽ പതിവുകാരാണ്.

ഇന്ത്യയ്ക്കും പ്രചോദനം

ഇന്ത്യ എന്നു ലോകകപ്പ് കളിക്കും? ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കു വഴി ജപ്പാനിലേക്കു നോക്കിയാൽ കണ്ടുപിടിക്കാനാകും. ഒരു കണക്കു പറയാനാകും. 1954 മുതൽ 1970 വരെ ഇന്ത്യയും ജപ്പാനും ഫുട്ബോൾ മൈതാനത്ത് ഏറ്റുമുട്ടിയത് 10 തവണ. അതിൽ 6 എണ്ണത്തിൽ ഇന്ത്യയ്ക്കായിരുന്നു ജയം. അതിനു ശേഷം ഏറ്റുമുട്ടിയത് 8 തവണ. ഇന്ത്യയ്ക്കു സമ്പൂർണ തോൽവിയായിരുന്നു ഫലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com