ADVERTISEMENT

തിരൂർ ∙ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കുടുംബശ്രീ മാതൃകയിൽ സംഘങ്ങൾ രൂപീകരിക്കുമെന്നു മന്ത്രി ആർ.ബിന്ദു. തിരൂരിൽ സംസ്ഥാന ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾക്കായി പുനരധിവാസ ഗ്രാമങ്ങൾ നിർമിക്കും. നാലെണ്ണം ഉടൻ പൂർത്തിയാകും. ജില്ലാ കേന്ദ്രങ്ങളിലെല്ലാം അനുയാത്രാ പദ്ധതി നടപ്പാക്കും. 

654 തസ്തികകളിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സേവന സമൂഹമായി സംസ്ഥാനത്തെ മാറ്റിയെടുക്കുകയാണ് സാമൂഹിക നീതി വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ വിതരണം ചെയ്തു. മന്ത്രി വി.അബ്ദുറഹിമാൻ ആധ്യക്ഷ്യം വഹിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.റഫീഖ, പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം.ഷാഫി, യു.സൈനുദ്ദീൻ, റാണി ജോർജ്, എസ്.എച്ച്.പഞ്ചാപകേശൻ, എം.വി.ജയാ ഡാലി എന്നിവർ പ്രസംഗിച്ചു.

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. ജില്ലാ പ‍ഞ്ചായത്തുകളിൽ കണ്ണൂരും കോർപറേഷനുകളിൽ തിരുവനന്തപുരവും ബ്ലോക്ക് പഞ്ചായത്തുകളിൽ നിലമ്പൂരും പഞ്ചായത്തുകളിൽ അരിമ്പൂരും  പുരസ്കാരത്തിന് അർഹരായി. മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്കാരം കോഴിക്കോട് ഏറ്റുവാങ്ങി. മേഖലയിലെ മികച്ച പ്രവർത്തനത്തിനു സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതനായ ചവറയിലെ പി.എസ്.കൃഷ്ണകുമാറിനാണ് പുരസ്കാരം ലഭിച്ചത്. 

മികച്ച സർക്കാർ ജീവനക്കാർക്കുള്ള പുരസ്കാരങ്ങൾ കോടവിളാകം എൽപി സ്കൂൾ അധ്യാപിക വി.എസ്.വിജിമോൾ (കാഴ്ച പരിമിതി), റവന്യു വകുപ്പിലെ എ സ്.ഉഷ (കേൾവി പരിമിതി), തൃശൂർ ജിവിഎച്ച്എസ് അധ്യാപിക എ.സി.സീന (ചലന വൈകല്യം), എംജി യൂണിവേഴ്സിറ്റിയിലെ ഡോ. ബാബുരാജ് (ചലന വൈകല്യം), കാക്കവയൽ ജിഎൽപി സ്കൂളിലെ എൻ.വി.ഷിജു (ബഹു വൈകല്യം) എന്നിവർക്ക് ലഭിച്ചു. 

സ്വകാര്യമേഖലയിലെ പുരസ്കാരങ്ങൾ കെ.വി.നീതു, എ.ടി.നീതു എന്നിവർക്കും മാതൃകാ വ്യക്തികൾക്കുള്ള പുരസ്കാരങ്ങൾ പി.ധന്യ, ജിമി ജോൺ എന്നിവർക്കും ലഭിച്ചു. സർഗാത്മക കഴിവുള്ള കുട്ടിക്കുള്ള പുരസ്കാരങ്ങൾ അനന്യ ബിജേഷിനും എസ്.നയനും കെ.എസ്.അസ്ന ഷറിനും ലഭിച്ചു. കായികതാരത്തിനുള്ള പുരസ്കാരങ്ങൾ പി.പൊന്നു, പി.യു.വിഷ്ണു, അർഷക് ഷാജി എന്നിവർക്കായിരുന്നു. ഒട്ടേറെ റെ ക്കോർഡുകൾ നേടിയ പ്രശാന്ത് ചന്ദ്രനും പുരസ്കാരം ലഭിച്ചു. കൂടാതെ മലപ്പുറം സ്കൂൾ ഫോർ ദ് ബ്ലൈൻഡ്, മലപ്പുറം എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബ്‍ൾഡ് എന്നിവയടക്കമുള്ള സ് ഥാപനങ്ങൾക്കും മന്ത്രി പുരസ്കാരം സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com