എംഡിഎംഎ: രണ്ട് യുവാക്കൾ അറസ്റ്റിൽ

mdma-arrest
മുഹമ്മദ് ഷിബിൽ, മുഹമ്മദ്‌ ഹനീഫ
SHARE

പാണ്ടിക്കാട്  ∙ എംഡിഎംഎയുമായി 2 പേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ. ചിറ്റത്തുപാറ സ്വദേശി മുട്ടേങ്ങാടൻ മുഹമ്മദ് ഷിബിൽ(24), കൊളപ്പറമ്പ് സ്വദേശി പുളിക്കൽ മുഹമ്മദ്‌ ഹനീഫ 926) എന്നിവരാണ് അറസ്റ്റിലായത്. കരായ ഖാജാ നഗറിനു സമീപത്തുനിന്ന് മുഹമ്മദ് ഷിബിലിനെ 7.5 ഗ്രാം എംഡിഎംഎയുമായി പിടികൂടുകയായിരുന്നു.

ഇയാൾക്ക് ലഹരി കൈമാറിയത് മുഹമ്മദ്‌ ഹനീഫയാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടതിനെത്തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പാണ്ടിക്കാട് സിഐ മുഹമ്മദ്‌ റഫീഖ്, എസ്ഐ അബ്ദുൽ സലാം, എഎസ്ഐ സെബാസ്റ്റ്യൻ രാജേഷ്, എസ്‌സിപിഒ വ്യതീഷ്, ഗോപാല കൃഷ്ണൻ, ശൈലേഷ് ജോൺ, അസ്മാബി, ശ്രീജിത് തിരുവാലി, സിപിഒ മാരായ ജയൻ, രജീഷ്, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS