ADVERTISEMENT

തിരൂരങ്ങാടി ∙ അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യസംഘത്തിൽ ചെമ്മാട് സ്വദേശിയും. 

പൊന്നാനി എംഇഎസ് കോളജ് മുൻ പ്രിൻസിപ്പൽ ചെമ്മാട് സ്വദേശി എം.എൻ.മുഹമ്മദ് കോയയുടെയും കോഴിക്കോട് ഗവ.എൻജിനീയറിങ് കോളജ് പ്രഫസർ സി.എം.സാജിതയുടെയും മകൻ സഹൽ മുഹമ്മദാണ് ഐഎസ്ആർഒയുടെ സ്വന്തം ഗ്രൗണ്ട് സ്റ്റേഷനായ അന്റാർട്ടിക് ഗ്രൗണ്ട് എർത്ത് ഒബ്സർവേഷനിൽ (എജിഇഒഎസ്) നടക്കുന്ന പര്യവേക്ഷണ സംഘത്തിലുള്ളത്.

ബെംഗളൂരു ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ‍്‍‍വർക്കിൽ ശാസ്ത്രജ്ഞനായ സഹൽ കഴിഞ്ഞ മാസമാണ് അന്റാർട്ടിക്കയിലെ സ്റ്റേഷനിലെത്തിയത്. 

ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രവർത്തന മികവിന്റെകൂടി അടിസ്ഥാനത്തിലാണ് സഹൽ മുഹമ്മദ് പുതിയ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലോഞ്ച് വെഹിക്കിളുകളുടെ ട്രാക്കിങ് ആണ് ഇവിടെ പ്രധാന പ്രവർത്തനം. 

ഭൂമധ്യരേഖയിലുള്ളതിനെക്കാൾ ക്യത്യതയാർന്ന നിരീക്ഷണവും ട്രാക്കിങ്ങും ഈ സ്റ്റേഷനിൽ നിന്നാണ് സാധ്യമാകുന്നത്. ഒരു വർഷത്തിലധികം നീളുന്ന ദൗത്യത്തിൽ സഹലടക്കം 5 പേരാണുള്ളത്. 

 

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദമെടുത്ത സഹൽ എടപ്പാൾ പോത്തന്നൂരിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com