ADVERTISEMENT

ആദ്യമായി ടിവിയിൽ കണ്ട ലോകകപ്പ് 1978 ലേതാണ്. അന്നു ദുബായിൽ ജോലി ചെയ്യുകയാണ്. കുറിയ പാസുകളും മനോഹര ഡ്രിബ്ലിങ്ങുമായി കളിക്കുന്ന നെതർലൻഡ്സ് ടീമിനോടുള്ള ഇഷ്ടം അന്നു തുടങ്ങിയതാണ്. ഫൈനലിൽ അവർ അർജന്റീനയോട് തോറ്റെങ്കിലും ഇഷ്ടം കുറഞ്ഞില്ല. പിന്നീട് ഗുള്ളിറ്റ്, വാൻബാസ്റ്റൻ, സീഡോർഫ് തുടങ്ങി എത്ര പ്രതിഭകൾ വന്നു.

ഇത്തവണ ഖത്തറിൽ പോയി ഹോളണ്ടിന്റെ 2 മത്സരങ്ങൾ നേരിട്ട് കാണാനായതിന്റെ സന്തോഷമുണ്ട്. ഇക്വഡോറിനും ഖത്തറിനുമെതിരായ മത്സരങ്ങളാണു കണ്ടത്. എല്ലാ കാലത്തേയും പോലെ മനോഹരമായാണു ഇത്തവണയും ഓറഞ്ച് പട കളിക്കുന്നത്. ഇത്തവണ കപ്പടിക്കുമെന്നു തന്നെയാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com