മലപ്പുറം ജില്ലയിൽ ഇന്ന് (06-12-2022); അറിയാൻ, ഓർക്കാൻ

malappuram
SHARE

ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റ് ധർണ നാളെ

മലപ്പുറം∙ കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നാളെ രാവിലെ 10ന് കലക്ടറേറ്റ് ധർണ നടത്തും. സിഐടിയു ജില്ലാ പ്രസിഡന്റ് വി.ശശികുമാർ ഉദ്ഘാടനം ചെയ്യുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ഫിറോസ് ബാബു, ജില്ലാ പ്രസിഡന്റ് എസ്.പ്രകാശ് പെരിന്തൽമണ്ണ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.യാസർ അറഫാത്ത് എന്നിവർ അറിയിച്ചു.

സൗജന്യ പരിശീലനം

∙ വളാഞ്ചേരി കോഓപ്പറേറ്റീവ് കോളജിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന പിഎസ്‌സി, യുപിഎസ്‌സി പരീക്ഷാ സൗജന്യ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഇന്നു മുതൽ 20 വരെ പട്ടാമ്പി റോഡിലെ കോളജ് ക്യാംപസിനു സമീപമുള്ള കെട്ടിടത്തിൽ ലഭ്യമാണ്. 0494 2971300, 9846676103.

അധ്യാപകൻ

∙ ചെട്ടിയാൻകിണർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്‌ (സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് 2ന്. 9400447367.

വൈദ്യുതി മുടക്കം

∙ കണ്ടനകം വൈദ്യുതി സെക്‌ഷൻ പരിധിയിലെ കൊറ്റിക്കുന്ന്, തിരുത്തി ട്രാൻസ്ഫോമറുകൾക്ക് കീഴിൽ ഇന്ന് 8 മുതൽ 5 വരെയും പാണ്ടവരകര ട്രാൻസ്ഫോമറിന് കീഴിൽ 8 മുതൽ ഒന്നു വരെയും വൈദ്യുതി മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS