വഴിതെറ്റി കൊളപ്പുറത്തെത്തിയ വയോധികയെ വീട്ടിലെത്തിച്ചു

വഴിതെറ്റി കൊളപ്പുറത്തെത്തിയ വയോധികയെ കൊളപ്പുറം ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊടകര പൊലീസ് സ്റ്റേഷനിൽ വച്ച് ബന്ധുക്കളെ ഏൽപിച്ചപ്പോൾ.
വഴിതെറ്റി കൊളപ്പുറത്തെത്തിയ വയോധികയെ കൊളപ്പുറം ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊടകര പൊലീസ് സ്റ്റേഷനിൽ വച്ച് ബന്ധുക്കളെ ഏൽപിച്ചപ്പോൾ.
SHARE

തിരൂരങ്ങാടി ∙ തൃശൂർ കൊടകരയിൽനിന്ന് വഴിതെറ്റി കൊളപ്പുറത്തെത്തിയ വയോധികയ്ക്ക് ഓട്ടോ ഡ്രൈവർമാരുടെ കുട്ടായ്മയും നാട്ടുകാരും രക്ഷകരായി. പൊലീസിന്റെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തിയ ശേഷം കൊളപ്പുറം ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊടകര പൊലീസ് സ്റ്റേഷനിൽവച്ച് ബന്ധുക്കളെ ഏൽപിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വയോധിക കൊളപ്പുറത്തെത്തിയത്.

മക്കളെ കാണണമെന്ന് പറഞ്ഞ് കര‍ഞ്ഞപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. ഡ്രൈവേഴ്സ് കൂട്ടായ്മയുടെ പ്രവർത്തകരെത്തി ഭക്ഷണം നൽകുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ആംബുലൻസിൽ രാത്രി തന്നെ കൊടകര സ്റ്റഷനിലെത്തിച്ചു. ഡ്രൈവർമാരായ റഫീഖ്, ബഷീർ, അഷ്റഫ്, റഫീഖ് തലാപ്പൻ, ബഷീർ പൂതംകുറിഞ്ഞി, കബീർ പള്ളിയാളി, കെ. വി. അഷ്റഫ് എന്നിവരാണ് തൃശൂരിലെത്തിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS