ADVERTISEMENT

മലപ്പുറം ∙ അഞ്ചാം പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിലായി 464 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ദിവസവും 10,000 കുട്ടികൾക്കു വീതം പ്രതിരോധ കുത്തിവയ്പ് നൽകി, 15 ദിവസത്തിനുള്ളിൽ 95 ശതമാനത്തിൽ എത്തിക്കുമെന്നും കലക്ടർ വി.ആർ.പ്രേംകുമാർ അറിയിച്ചു.

ജില്ലാ വികസന കമ്മിഷണർ രാജീവ് കുമാർ ചൗധരി നോഡൽ ഓഫിസറായി ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. പ്രധാന സർക്കാർ, സ്വകാര്യ ആശുപത്രികളിലെല്ലാം കുട്ടികളുടെ ചികിത്സാ വിഭാഗത്തോടനുബന്ധിച്ച് ഐസലേഷൻ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രതിനിധികൾ ഇപ്പോഴും ജില്ലയിൽ നിരീക്ഷണം തുടരുന്നു. കേന്ദ്ര–സംസ്ഥാന സംഘങ്ങൾ പരിശോധന നടത്തി മടങ്ങി. നിലവിലെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ വിദഗ്ധർ എല്ലാവർക്കും ചികിത്സയും വാക്സിനേഷനും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ചികിത്സയും വാക്സിനേഷനും വേണ്ടെന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ജില്ലാ തലത്തിലും പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭാ തലത്തിലും പ്രത്യേക കമ്മിറ്റികൾ ചേർന്ന് ദിവസവും പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. ആവശ്യമെങ്കിൽ വാർഡ് അംഗം, ആർആർടി വൊളന്റിയർമാർ, കുടുംബശ്രീ, ആശാ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി വാർഡ് തലങ്ങളിലും കമ്മിറ്റി രൂപീകരിക്കും.

ഒരുമിച്ച് പോരാടാമെന്ന് മത സംഘടനകൾ

രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാൻ കലക്ടർ വിളിച്ചു ചേർത്ത മത സംഘടനാ നേതാക്കളുടെ യോഗത്തിൽ ആഹ്വാനം. ആരാധനാലയങ്ങളിലൂടെയും മതപാഠശാലകളിലൂടെയും വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തും.സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണത്തിനും നേതാക്കൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികളായ സലീം എടക്കര (എസ്‌വൈഎസ്), പി.കെ.എ.ലത്തീഫ് ഫൈസി (സമസ്ത), അബ്ദുറഹ്മാൻ എം വലിയങ്ങാടി (ജമാഅത്തെ ഇസ്‌ലാമി), ജില്ലാ വികസന കമ്മിഷണർ രാജീവ് കുമാർ ചൗധരി, എഡിഎം എൻ.എം.മെഹറലി, ഡിഎംഒ ആർ.രേണുക തുടങ്ങിയവർ  പ്രസംഗിച്ചു.

ഇന്നലെ മാത്രം 38 പേർക്ക്

∙ ജില്ലയിൽ ഇന്നലെ 38 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു.
∙ ഇതുവരെ കൂടുതൽ രോഗം സ്ഥിരീകരിച്ച തദ്ദേശ സ്ഥാപനങ്ങൾ: കൽപകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂർ (30), കുറുവ (28), താനാളൂർ (16), ഊരകം (13), കോട്ടയ്ക്കൽ (11), എ.ആർ നഗർ (10).
∙ വാക്സീൻ 2 ഡോസും സ്വീകരിച്ച 1%
∙ ജില്ലയിൽ ഇന്നലെ 38 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു.
പേർ അസുഖബാധിതരായിട്ടുണ്ടെങ്കിലും ഇവർക്ക് പെട്ടെന്ന് തന്നെ ഭേദപ്പെട്ടതായി ഡിഎംഒ.

∙ ഇതുവരെ കൂടുതൽ രോഗം സ്ഥിരീകരിച്ച തദ്ദേശ സ്ഥാപനങ്ങൾ: കൽപകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂർ (30), കുറുവ (28), താനാളൂർ (16), ഊരകം (13), കോട്ടയ്ക്കൽ (11), എ.ആർ നഗർ (10).
∙ വാക്സീൻ 2 ഡോസും സ്വീകരിച്ച 1% പേർ അസുഖബാധിതരായിട്ടുണ്ടെങ്കിലും ഇവർക്ക് പെട്ടെന്ന് തന്നെ ഭേദപ്പെട്ടതായി ഡിഎംഒ.
∙ രോഗം ബാധിച്ച ഒരു കുട്ടിയിൽ നിന്ന് 12 മുതൽ 15 വരെ പേരിലേക്ക് രോഗം പടരാം. അതിനാൽ ജാഗ്രത അത്യാവശ്യം.
∙ 5 വയസ്സ് വരെയുള്ള കുട്ടികളിൽ ഇനിയും എംആർ വാക്സീൻ പൂർണമായും എടുക്കാനുള്ളത് –1,62749. ഒറ്റ ഡോസും എടുക്കാത്തവർ 69089, ഒരു ഡോസ് മാത്രം എടുത്തവർ–93660.
∙ ജില്ലയിൽ വാക്സിനേഷൻ 80 ശതമാനത്തിൽ താഴെ നിൽകുന്ന ആരോഗ്യ ബ്ലോക്കുകൾ: വേങ്ങര (79%), പൂക്കോട്ടൂർ (78%), വെട്ടം (77%), വളവന്നൂർ (72%), കുറ്റിപ്പുറം (72%)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com