ADVERTISEMENT

എടക്കര ∙ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പകർന്ന് കുട്ടിത്താരങ്ങൾ നടത്തിയ മത്സരം കാണികളുടെ കയ്യടി ഏറ്റുവാങ്ങി.  ബ്രസീലും അർജന്റീനയും ഉൾപ്പെടെ വിവിധ ടീമുകളായാണ് കുട്ടികൾ കളിക്കളത്തിലിറങ്ങിയത്. സോക്കർ ഫുട്ബോൾ അക്കാദമിയിലെ കുട്ടിത്താരങ്ങളുടെയും കുടുംബങ്ങളുടെയും സംഗമത്തിനോടനുബന്ധിച്ചാണ് ഗവ. ഹൈസ്കൂ‍ൾ ഗ്രൗണ്ടിൽ മത്സരം നടത്തിയത്. 6 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള അക്കാദമിയിലെ മുന്നൂറോളം കുട്ടികളും അവരുടെ കുടുംബങ്ങളും സംഗമത്തിനെത്തി.

രക്ഷിതാക്കളുടെ പെനൽറ്റി ഷൂട്ടൗട്ട് മത്സരവും അനുമോദനവും നടന്നു.നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ കെ.സി.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ്, മുഖ്യപരിശീലകൻ സി.ഷെമീർ മോൻ, എഇഒ റസാഖ്, കബീർ പനോളി, കെ.റഷീദലി. ആബിദ് പാറപ്പുറം, ടി.ടി.നാസർ, പി.മഹ്റൂബ്, നെച്ചോട്ടിൽ മുജീബ്, വി.പി.ഷൗക്കത്ത്, പി.മുജീബ്, പരിശീലകരായ ഇസ്ഹാക് എരഞ്ഞിക്കൽ, നജീബ, അംജിത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com