ADVERTISEMENT

മലപ്പുറം ∙ ലോകകപ്പിന്റെ ആവേശത്തിലലിഞ്ഞു ചേരാൻ ക്യാംപസിൽ ലുസൈൽ സ്റ്റേഡിയമൊരുക്കി എംഇഎസ് മെഡിക്കൽ കോളജ്.  ഒരേ സമയം 400 പേർക്കു കളി കാണാൻ കഴിയുന്ന രീതിയിലാണു ബിഗ് സ്ക്രീനോടു കൂടി പ്രതീകാത്മക സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലെ ഗാലറിയിലിക്കുന്ന  അതേ ആവേശത്തോടെ കളി കാണാനാകുന്ന രീതിയിലാണു ക്രമീകരണം..ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കു സ്റ്റേഡിയത്തിലേക്കു സൗജന്യ പ്രവേശനം നൽകും. 

ബാക്കി സീറ്റുകളിലേക്കു ടിക്കറ്റ് ഈടാക്കിയാണു പ്രവേശനം. പല വിഭാഗങ്ങളിലായി 3000ത്തിലേറെ പേരുള്ള ക്യാംപസിൽ കളി കാണാൻ എല്ലാ ദിവസവും വൻ തിരക്കാണ്. സ്റ്റേഡിയത്തിനകത്ത് ഫുഡ് കോർണറും ഒരുക്കിയിട്ടുണ്ട്. ഡയറക്ടർ ഡോ.ഫസൽ ഗഫൂർ, ഡീൻ ഗിരീഷ് രാജ്, ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഹമീദ് ഫസൽ, റജ്സ്ട്രാർ ഡോ.ജമാൽ, ഡോ. അലി റിഷാദ്, ഡോ. ആസിഫ് അലി, സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ സ്വരൂപ് എന്നിവരാണു നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com