ADVERTISEMENT

എടക്കര ∙ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസെത്തി ഇവ കസ്റ്റഡിയിലെടുത്തു. പാലേമാട് സബ് പോസ്റ്റ് ഓഫിസിന് സമീപത്തെ കെട്ടിടത്തിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടത്തിനിടയിൽ ചാക്കിൽ നിറച്ചും അല്ലാതെയുമായി തപാൽ ഉരുപ്പടികൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്.

ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ആധാർ കാർഡുകളുടെ കവറുകൾ കണ്ടാണ് ശ്രദ്ധിച്ചത്.നോക്കുമ്പോൾ പരീക്ഷാ ഹാൾ ടിക്കറ്റുകൾ, ജോലി സംബന്ധമായ അറിയിപ്പുകൾ, ബാങ്കുകളിൽ നിന്നുള്ള അറിയിപ്പുകൾ, മാഗസിനുകൾ തുടങ്ങിയ അനവധി ഉരുപ്പടികൾ കണ്ടെത്തിയത്. ഒരു വർഷം മുൻപ് വരെ ഉള്ളത് ഇതിൽ ഉണ്ടെന്നാണ് പറയുന്നത്.  തപാൽ വകുപ്പ് അധികൃതർക്ക് വിവരം നൽകിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പാലേമാട് പോസ്റ്റ് ഓഫിസ് പരിധിയിലുള്ളവർക്ക് തപാൽ ഉരുപ്പടികൾ ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com