മലയാള പഠനത്തിന് സഹായകമായ 500 പുസ്തകങ്ങൾ സ്കൂളിന് നൽകി അധ്യാപകൻ

books
മനോജ് കോട്ടയ്ക്കൽ, പുതുപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറിയിൽ.
SHARE

കോട്ടയ്ക്കൽ∙ ഭാഷാപഠന പുസ്തകങ്ങൾകൊണ്ട് സ്കൂൾ ലൈബ്രറിയെ സമ്പന്നമാക്കിയ അധ്യാപകന്റെ സന്മനസ്സിന് വിദ്യാർഥികളുടെ ഹൃദയംനിറഞ്ഞ കയ്യടി. അധ്യാപകനായ മനോജ് കോട്ടയ്ക്കലാണ് മലയാളഭാഷ‌യുടെ വിശേഷപഠനത്തിന് സഹായകമാകുന്ന 500 പുസ്തകങ്ങൾ സ്വന്തം ശേഖരത്തിൽനിന്ന്

ജോലി ചെയ്യുന്ന പുതുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കു നൽകിയത്. പുസ്തകങ്ങൾക്ക് ഏകദേശം 1.5 ലക്ഷം രൂപ വിലവരും. ഇന്ന് ലഭ്യമല്ലാത്ത ചില പുസ്തകങ്ങളുടെ പകർപ്പ് എടുത്ത് ബൈൻഡ് ചെയ്താണ് ലൈബ്രറിക്ക് കൈമാറിയത്. 700 വിജ്ഞാന മാസികയും പത്രങ്ങളിലെ വിജ്ഞാന പേജുകളും നൽകി. 2015ൽ ദേശീയ അധ്യാപക അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ മനോജ് കോട്ടയ്ക്കലിനു ലഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS