മലപ്പുറം ജില്ലയിൽ ഇന്ന് (28-01-2023); അറിയാൻ, ഓർക്കാൻ

malappuram-ariyan-map
SHARE

ആനങ്ങാടി റെയിൽവേ ഗേറ്റ് അടച്ചുവള്ളിക്കുന്ന് ∙ അത്താണിക്കൽ–പരപ്പനങ്ങാടി റോഡിൽ ആനങ്ങാടി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി അടച്ചു. ഇന്നലെ രാവിലെ ഇതുവഴി എത്തിയ വാഹനങ്ങൾ ഗേറ്റ് അടച്ചതു മൂലം മൂലം ദുരിതത്തിലായി. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഗേറ്റ് അടച്ചത് എന്ന് പരാതി ഉയർന്നിട്ടുണ്ട്.

തെക്കയിൽ ക്ഷേത്രത്തിൽ കാഴ്ചശീവേലി 

വള്ളിക്കുന്ന് ∙ ചേലക്കോട്ട് തെക്കയിൽ ഭഗവതി ക്ഷേത്ര താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി വൈകിട്ട് പഞ്ചാരി മേളത്തോടെ ഗജവീരന്റെ അകമ്പടിയിൽ കാഴ്ച ശീവേലി നടന്നു. തുടർന്ന് ഗുരുതി നടന്നു. എ.ആർ.സുന്ദരൻ ഗുരുതി തർപ്പണം നടത്തി. ചേലക്കോട്ട് തിരുവാതിര സംഘത്തിന്റെ മെഗാ തിരുവാതിര കളി നടന്നു. തുടർന്ന് നാഷനൽ കളരി സംഘത്തിന്റെ കളരി പയറ്റും അരങ്ങേറി. രാത്രി 8ന് ഇരട്ട തായമ്പക നടന്നു. 11.30ന് താലപ്പൊലി പറമ്പിലേക്ക് എഴുന്നള്ളത്തും മറ്റു ക്ഷേത്ര ചടങ്ങുകളും നടന്നു.

വലിച്ചെറിയൽ മുക്ത കേരളം പദ്ധതി തുടങ്ങി

വള്ളിക്കുന്ന് ∙ ‘വലിച്ചെറിയൽ മുക്ത കേരളം’ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എ.ഷൈലജ നിർവഹിച്ചു.

ഒഴിവുകൾ

കായിക പരിശീലകൻ

എടയൂർ പഞ്ചായത്തിൽ ‘വിദ്യാർഥികൾക്കു കായിക പരിശീലനം’ പദ്ധതിയിൽ ഫുട്ബോൾ പരിശീലനം നൽകുന്നതിന് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള പരിശീലകന്റെ ഒഴിവുണ്ട്. യോഗ്യരായവർ ഫെബ്രുവരി ഒന്നിന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിനെത്തണം.

ഫാർമസിസ്റ്റ്

വള്ളിക്കുന്ന് അത്താണിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. അഭിമുഖം 30ന് രാവിലെ 10.30 ന് ആശുപത്രി കോൺഫറൻസ് ഹാളിൽ.

പ്രതിഭാ നിർണയ പരീക്ഷ ഇന്ന്

മലപ്പുറം ∙ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം ചാപ്റ്റർ നടത്തുന്ന പ്രതിഭാ നിർണയ പരീക്ഷ എംസാറ്റ് ഇന്ന് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ നടക്കും. പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലിഷ് സ്കൂൾ, മലപ്പുറം മഅദിൻ പബ്ലിക് സ്കൂൾ, കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ

തിരൂർ ബെഞ്ച്മാർക്ക് ഇന്റർനാഷനൽ സ്കൂൾ, പെരിന്തൽമണ്ണ സിൽവർ മൗണ്ട് ഇന്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിലാണു പരീക്ഷ. എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 1,747 കുട്ടികൾ പരീക്ഷ എഴുതും. പരീക്ഷയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കൺട്രോളർ ഓഫ് എക്സാമിനേഷൻ‍ സി.കെ.ഹൗസത്ത്, സഹോദയ ഭാരവാഹികളായ എം.അബ്ദുൽ നാസർ, കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു.

കെപിഎൽ ഫുട്ബോൾ

മലപ്പുറം ∙ കോട്ടപ്പടി മൈതാനത്ത് നടക്കുന്ന കേരള പ്രീമിയർ ലീഗിന്റെ ഇന്നത്തെ മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്സി, കൊണ്ടോട്ടി ലൂക്കാ എഫ്സിയെ നേരിടും. നാളെ എഫ്സി അരീക്കോടും വയനാട് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.

ജുഡോകോ സിലക്‌ഷൻ

മലപ്പുറം ∙ സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിക്കുന്ന ജൂഡോ പരിശീലന പദ്ധതിയായ ജുഡോകോയുടെ സിലക്‌ഷൻ ട്രയൽസ് 30ന് നിറമരുതൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന ട്രയൽസിൽ 8 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് പരിഗണിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS