മദ്രസ അധ്യാപക ക്ഷേമനിധി അംശദായം : കേരള മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായ അധ്യാപകർ അംശാദായം മാർച്ച് 10 ന് മുൻപായി അടയ്ക്കണം.04952966577.
വൈദ്യുതി മുടക്കം
എടപ്പാൾ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് 9 മുതൽ 2 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ജോലി ഒഴിവ്
∙ വെളിയങ്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിസിഎം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നാളെ 11ന് ഹൈസ്കൂൾ വിഭാഗം ഓഫിസിൽ നടക്കും.
∙ എടപ്പാൾ ഗവ. ഹൈസ്കൂളിലെ എഫ്ടിഎം തസ്തികയിലേക്കുള്ള അഭിമുഖം ഇന്ന് 2.30ന് നടക്കും.