നിലമ്പൂർ ∙ മനോദൗർബല്യമുള്ള യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ 45കാരന് വിവിധ വകുപ്പുകളിലായി 11 വർഷം കഠിന തടവും 51,000 രൂപ പിഴയും ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചു.
ഉപ്പട രുധിരകുളം വാര്യവീട്ടിൽ രാജീവിനെ ആണ് ജഡ്ജി കെ.പി. ജോയി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം 7 മാസം തടവുകൂടി അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്കയച്ചു. ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും