ADVERTISEMENT

മലപ്പുറം∙ തിരൂരങ്ങാടി പൊലീസ് 2020ൽ റജിസ്റ്റർ ചെയ്ത സിസിടിവി ദ്യശ്യങ്ങളും ദൃക്സാക്ഷികളുമില്ലാത്ത വാഹനാപകടക്കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാഥ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. 

കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് അപകടത്തിൽ മരിച്ച റിൻഷാദിന്റെ പിതാവ് പന്താരങ്ങാടി സ്വദേശി പി.കെ.അബ്ദുൽ റഹിം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മുനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ വിഭാഗം പരാതിയെക്കുറിച്ച് അന്വേഷണം നടത്തി. 

 

മരിച്ച യുവാവിന്റെ ബൈക്കിൽ തട്ടിയെന്ന് സംശയിക്കുന്ന ചരക്കു വാനിന് സംഭവസമയത്ത് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നും സംഭവം നടന്ന് 2 മണിക്കൂറിന് ശേഷമാണ് ഇൻഷുറൻസ് എടുത്തത് എന്നും ഇതിനെക്കുറിച്ച്  തിരൂരങ്ങാടി പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും കമ്മിഷൻ കണ്ടെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com