ADVERTISEMENT

പരപ്പനങ്ങാടി ∙ ഹാർബറിന്റെ വടക്കുഭാഗത്തെ പുലിമുട്ടിന്റെ ഭാഗത്ത് കര രൂപപ്പെടുന്നു. 100 മീറ്ററോളം വടക്കോട്ടും 20 മീറ്ററോളം കടലിലേക്കും മണൽ കുമിഞ്ഞുകൂടി കര രൂപപ്പെട്ടിട്ടുണ്ട്. ഹാർബർ യാഥാർഥ്യമാവുകയും പുതുതായി രൂപപ്പെടുന്ന കരപ്രദേശം ഭാവിയിൽ കടലാക്രമണ ഭീഷണിക്കിടയാക്കുമോ എന്ന ആശങ്കയുള്ളതായി നഗരസഭാ കൗൺസിലറായിരുന്ന മത്സ്യത്തൊഴിലാളി അബ്ദു ആലിങ്ങൽ പ്രകടിപ്പിച്ചു.

നിലവിലെ പുലിമുട്ടിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരത്തിലുള്ള പ്രദേശത്ത് 6 പുലിമുട്ടുകൾ എങ്കിലും നിർമിച്ചാലേ ഇവിടെ കര സംരക്ഷിക്കപ്പെടുകയുള്ളുവെന്നു എൻജിനീയർമാർക്കും അഭിപ്രായമുണ്ടെന്നു അബ്ദു പറഞ്ഞു. ഇങ്ങനെയായാൽ വള്ളിക്കുന്ന് പഞ്ചായത്തിൽ കടലാക്രമണം രൂക്ഷമാകാറുള്ള പരപ്പാൽ നിവാസികൾക്കും ഗുണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com