രക്തദാന ക്യാംപ്:തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലെ എസ്എഫ്ഐ യൂണിറ്റ് രക്തദാന ക്യംപ് സംഘടിപ്പിച്ചു .
ശുദ്ധജല വിതരണം തടസ്സപ്പെടും
∙ ജല അതോറിറ്റി പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ തിരൂർ അന്നാര, ജില്ലാ ആശുപത്രി, മാർക്കറ്റ്, ബസ് സ്റ്റാൻഡ്, പയ്യനങ്ങാടി, തലക്കടത്തൂർ പമ്പ് ഹൗസ് പരിധിയിലെ ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ 6 വരെ ശുദ്ധജല വിതരണം പൂർണമായി തടസ്സപ്പെടും.
ഡോക്ടർ ഒഴിവ്
∙ തിരൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവ്. മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനുള്ള എംബിബിഎസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 6ന് 11 മണിക്ക്.