ADVERTISEMENT

പെരിന്തൽമണ്ണ/മലപ്പുറം ∙ സ്വകാര്യ നഴ്സിങ് സ്ഥാപനത്തിലെ വിദ്യാർഥികളിൽ ചിലർക്ക് കൂട്ടമായി ഛർദിയും വയറിളക്കവും ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയപ്പോൾ ആദ്യം സംശയിച്ചത് ഭക്ഷ്യവിഷബാധയാണോയെന്ന്. ഇതോടെ ഇവിടത്തെ ഭക്ഷണശാല അടച്ചു. വെള്ളം പരിശോധിച്ചപ്പോൾ പ്രശ്നം കണ്ടതുമില്ല. തുടർന്ന് നടത്തിയ മെഡിക്കൽ ക്യാംപിലൂടെ ശേഖരിച്ച സാംപിളുകളിലൊന്നിലാണ് തിരുവനന്തപുരത്തെ ലാബിൽ നിന്ന് നോറോ വൈറസ് സ്ഥിരീകരിച്ചത്.

ജനുവരി 20 മുതലാണ് വിദ്യാർഥികൾക്ക് പ്രശ്നങ്ങൾ തുടങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് മെഡിക്കൽ ക്യാംപ് നടത്തിയത്. സാംപിളുകൾ ആദ്യം മഞ്ചേരി മെഡിക്കൽ കോളജിലും നോറോ സംശയം തോന്നിയത് തിരുവനന്തപുരത്തേക്കും അയയ്ക്കുകയായിരുന്നു. ഇന്നലെയും സ്ഥാപനത്തിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. 10 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം മൂന്നോ നാലോ ദിവസത്തിനുള്ളിൽ ലഭിക്കും.

ബോധവൽക്കരണം ശക്തമാക്കി

ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ ബോധവൽക്കരണം ശക്തമാക്കി. ആരോഗ്യ വകുപ്പിൽ നിന്നുള്ള സംഘം സ്ഥാപനത്തിൽ സന്ദർശനം നടത്തി. സൂപ്പർ ക്ലോറിനേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. രോഗ ലക്ഷണങ്ങൾ ഉള്ളവരോട് നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചു.

എന്താണ് നോറോ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നു. പകർച്ചാ ശേഷി കൂടുതലാണ്.

രോഗം പകരുന്നതെങ്ങനെ?

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും വിസർജ്യം, ഛർദ്ദിൽ എന്നിവ വഴിയും എന്നിവ വഴിയും വൈറസ് പടരും.

ലക്ഷണങ്ങൾ

വയറിളക്കം, വയറുവേദന, ഛർദി, മനംപുരട്ടൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. നിർജലീകരണം സംഭവിച്ചാൽ സ്ഥിതി ഗുരുതരമാകും.

രോഗം ബാധിച്ചാൽഎന്ത് ചെയ്യണം?

വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വിശ്രമിക്കണം. ഒആർഎസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി 2 ദിവസങ്ങൾ വരെ വൈറസ് പടരാം. അതിനാൽ ഭേദമായാലും 2 ദിവസം കഴിഞ്ഞേ പുറത്തിറങ്ങാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com