നിലമ്പൂർ ∙ കുടുംബ വഴക്കിനെത്തടർന്ന് 53 വയസ്സുകാരന് കുത്തേറ്റു; മരുമകനെതിരെ പൊലീസ് കേസെടുത്തു. പരുക്കേറ്റ നിലമ്പൂർ രാമംകുത്ത് ചേറ്റുപറമ്പത്ത് രാജനെ (53) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജന്റെ മൊഴി പ്രകാരം മകളുടെ ഭർത്താവ് അർഷാദിനെതിരെ പൊലീസ് കേസടുത്തു.
പലചരക്ക് വ്യാപാരിയാണ് രാജൻ. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് രാമംകുത്ത് അങ്ങാടിയിൽ വച്ചാണ് സംഭവം. ദേഹമാസകലം പരുക്കുകളാേടെ രാജനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മീൻ മുറിക്കുന്ന കത്രിക ഉപയോഗിച്ചാണ് കുത്തിയത്. അർഷാദിനെ പിടികിട്ടിയില്ല.