നിലമ്പൂർ ∙ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവ് പൊലീസിന്റെ പിടിയിൽ. നിലമ്പൂർ രാമംകുത്ത് തെക്കുംപാടം മുണ്ടാേടൻ അർഷാദിനെയാണ് (25) ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. ഭാര്യാപിതാവ് ചേറ്റുപറമ്പത്ത് രാജനെ (53) ആണ് കുത്തി പരുക്കേൽപ്പിച്ചത്.
Also read: പാപ്പാൻമാരോട് അടുത്ത് ‘ധോണി’, കരിമ്പ് ഏറെയിഷ്ടം; ‘കൂടുജീവിത’ത്തോട് ഇണങ്ങി
രാമംകുത്ത് അങ്ങാടിയിൽ രാജന്റെ പലചരക്ക് കടയിൽ വച്ച് 6ന് ഉച്ചയ്ക്ക് 3.30ന് ആണ് സംഭവം. കത്രിക കൊണ്ട് ദേഹമാസകലം കുത്തേറ്റ രാജനെ നാട്ടുകാരാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബകലഹമാണ് പ്രേരണയെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ വിദഗ്ധർ കടയിലെത്തി തെളിവെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.