നിലമ്പൂർ ∙ ബാലികയെ പീഡിപ്പിച്ച കേസിൽ അൻപത്തേഴുകാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 3 വർഷം കഠിന തടവും വിധിച്ച് നിലമ്പൂർ ഫാസ്റ്റ്‌ട്രാക്ക് സ്പെഷൽ കോടതി. പ്രതി ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ജഡ്ജി കെ.പി. ജോയ് വിധിച്ചു. തുക പെൺകുട്ടിക്ക് നൽകണം.
പിഴ അടച്ചില്ലെങ്കിൽ 3 വർഷംകൂടി തടവ് അനുഭവിക്കണം. 2016ൽ പോത്തുകല്ല് സ്റ്റേഷനിൽ ഇൻസ്പെക്ടർ പി.അബ്ദുൽ ബഷീർ അന്വേഷിച്ച കേസിലാണ് വിധി. പോക്സോ നിയമപ്രകാരമാണ് ഇരട്ട ജീവപര്യന്തം.ബാലനീതി നിയമപ്രകാരം രണ്ടും പീഡനം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന്
ഒന്നും വർഷം വീതം തടവ് അനുഭവിക്കണംപെൺകുട്ടിക്ക് ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിക്കാമെന്ന് വിധിയിലുണ്ട്. പ്രതിയെ മഞ്ചേരി ജില്ലാ ജയിലിലേക്ക് അയച്ചു. ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സാം കെ. ഫ്രാൻസിസ് ഹാജരായി.