ADVERTISEMENT

എരമംഗലം ∙ സംസ്ഥാന പാതയിലെ മാറഞ്ചേരി പെരുവഴിക്കുളത്തെ തകർന്ന ഭാഗം താൽക്കാലികമായി നന്നാക്കി. ഇന്ന് മുതൽ ടെസ്റ്റ് റൺ നടത്തും. പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിലെ മാറഞ്ചേരി പെരുവഴിക്കുളത്ത് കലുങ്ക് നിർമാണത്തിനിടെ റോഡ് തകർന്ന് 2 ദിവസമായി ഗതാഗതം മുടങ്ങിക്കിടക്കുകയാണ്.

തകർന്ന റോഡിന്റെ ഒരുഭാഗത്ത് മണൽച്ചാക്കുകൾ നിറച്ച് താൽക്കാലിക റോഡ് നിർമിച്ചാണ് വാഹനങ്ങൾക്ക് പോകാൻ സൗകര്യം ഒരുക്കുന്നത്. വാഹനങ്ങൾക്ക് പോകുന്നതിനുള്ള ടെസ്റ്റിങ് രാവിലെ പൊതുമരാമത്ത് വിഭാഗം നടത്തും. അതിനുശേഷം പൊന്നാനി തഹസിൽദാരും എക്സിക്യൂട്ടീവ് എൻജിനീയറും

താൽക്കാലികമായി നിർമിച്ച റോഡ് പരിശോധന നടത്തും. സുരക്ഷ ഉറപ്പായാൽ വാഹനങ്ങൾക്ക് പോകാൻ അനുമതി നൽകാനാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ തീരുമാനം. ചെറിയ വാഹനങ്ങൾക്കും ബസുകൾക്കും മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി നൽകുക. ലോറികൾക്കുംവലിയ വാഹനങ്ങൾക്കും താൽക്കാലിക റോഡിലൂടെ പോകാൻ അനുമതി ഇല്ല.

റോ‍ഡിന്റെ ഇരുവശത്തും വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ലോറികൾ കുണ്ടുകടവിൽ നിന്ന് മാരമുറ്റം, കോതമുക്ക് വഴി എരമംഗലത്തേക്കും എരമംഗലം ഭാഗത്ത് നിന്ന് വരുന്ന ലോറികൾ കോതമുക്ക്, മാരമുറ്റം വഴിയും പോകണം. റോഡ് തകർന്നതോടെ സംസ്ഥാന പാതയിൽ സ്വകാര്യ ബസുകൾ സർവീസ് ഭാഗികമായി മുടങ്ങിയതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. കൂടാതെ അവശ്യ സർവീസ് വാഹനങ്ങളുടെ ഗതാഗതവും മുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com