ADVERTISEMENT

കരുവാരകുണ്ട് ∙ സേവനം ചെയ്ത സ്കൂളിൽനിന്ന് പടിയിറങ്ങുമ്പോൾ കുട്ടികൾക്ക് കളിക്കാൻ പാർക്കൊരുക്കി പ്രധാനാധ്യാപിക. തുവ്വൂർ അക്കരപ്പുറം എഎംഎൽപി സ്കൂളിൽനിന്ന് 31ന് വിരമിക്കുന്ന പ്രധാനാധ്യാപിക എൻ.സി.ലീലാമ്മയാണ് 2 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് പാർക്ക് നിർമിച്ചത്.36 വർഷത്തെ സേവനത്തിനു ശേഷമാണ് ലീലാമ്മ വിരമിക്കുന്നത്. 2002 മുതൽ പ്രധാനാധ്യാപികയായി. 

5 അധ്യാപകരും 100 ൽ താഴെ കുട്ടികളുമാണ് സ്കൂളിൽ ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഇന്ന് 14 അധ്യാപകരും 400 കുട്ടികളും പഠിക്കുന്നു.കുട്ടികൾക്ക് സന്തോഷമുള്ള എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽനിന്നാണ് ചെറിയൊരു പാർക്കൊരുക്കാൻ തീരുമാനിച്ചതെന്ന് ലീലാമ്മ പറഞ്ഞു.സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടൊപ്പം ലീലാമ്മയ്ക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com