ADVERTISEMENT

പെരിന്തൽമണ്ണ ∙ അങ്ങാടിപ്പുറം ഓരാടംപാലത്തെ വാടക ക്വാർട്ടേഴ്‌സിൽ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്‌തുക്കളുടെ ശേഖരം മങ്കട പൊലീസ് പിടികൂടി. ക്വാർട്ടേഴ്‌സിലെ താമസക്കാരനായ സേലം സ്വദേശി സെൽവനെ (50) എസ് ഐ ഷിജോ സി.തങ്കച്ചന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെ‌യ്‌തു. രേഖകൾ ഇല്ലാതെ ചാക്കിൽ സൂക്ഷിച്ച 186 ജലറ്റിൻ സ്‌റ്റിക്കുകളും 150 ഡിറ്റനേറ്ററുകളും 10 കെട്ട് ഫ്യൂസ് വയറുകളുമാണ് പിടിച്ചെടുത്തത്.

ജില്ലയിലെ അനധികൃത ക്വാറികളിലും മറ്റും ഉപയോഗിക്കുന്നതിനു വേണ്ടി നിയമ വിരുദ്ധമായി സ്‌ഫോട‌ക വസ്‌തുക്കൾ  അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് സംഭരിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.ഡിവൈഎസ്‌പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. എഎസ്‌ഐ സലീം, വനിതാ എസ്‌സിപിഒ അംബിക എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com