ADVERTISEMENT

ചങ്ങരംകുളം ∙ ചിയാനൂർ‍ കൈപ്രവളപ്പിൽ താമിയ്ക്കും കുടുംബത്തിനും കയറി കിടക്കാൻ ഒരു കൂര വേണം. ജീവിക്കാൻ വകയില്ലാത്ത താമിയ്ക്ക് വീടിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇവരുടെ പഴയ വീട് ഇടിഞ്ഞു പൊളിഞ്ഞു വീണതോടെ ഭാര്യയും മകളും താമിയും പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച ഷെഡിലാണ് താമസം. ഉത്സവപ്പറമ്പുകളിൽ കളിക്കോപ്പ് വിറ്റ് ഉപജീവനം കഴിച്ചിരുന്ന 75 കാരനായ താമിയ്ക്ക് മൂന്ന് പെൺമക്കളാണ്. രോഗങ്ങൾ മൂലം താമിയ്ക്ക് ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടു മക്കളുടെ വിവാഹം കഴിഞ്ഞു.

 33 വയസ്സുള്ള ഇളയ മകൾ ഹൃദയവാൽവ് സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. സുമനസ്സുകളുടെ സഹായത്തോടെ താമിയുടെ കുടുംബത്തിന് ഒരു വീട് നിർമിക്കുക എന്ന ലക്ഷ്യത്തോടെ സിദ്ധിക്ക് പന്താവൂർ, ഷാനവാസ് വട്ടത്തൂർ, പി.ടി.ഖാദർ, സുധീർ ചെമ്പേത്ത്, മണി ചിയാനൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 9995808023.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com