ADVERTISEMENT

കുറ്റിപ്പുറം ∙ കാറിനു പിന്നിൽ ഇടിച്ച് നിർത്താതെ പോയ കെഎസ്ആർടിസി ബസ് പിന്തുടർന്നു ചെന്നപ്പോൾ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ബത്തേരി ഡിപ്പോയിലെ ഡ്രൈവറും കൽപറ്റ മുട്ടിൽ സ്വദേശിയുമായ അജിയെ (50) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തു. ഞായർ രാത്രി കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണു സംഭവം. വയനാട് നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കുറ്റിപ്പുറം ടൗണിൽ വച്ചാണ് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചത്.

നിർത്താതെപോയ ബസിനെ കാറിലുള്ളവർ പിന്തുടർന്നു. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി മാണൂരിലെ ഹോട്ടലിനു മുന്നിൽ ബസ് നിർത്തിയതോടെയാണ് കാർ യാത്രക്കാർ ഡ്രൈവറോട് ടൗണിലുണ്ടായ അപകടത്തെക്കുറിച്ച് ചോദിച്ചത്. ഡ്രൈവർ മദ്യപിച്ചതായി സംശയം തോന്നിയതോടെ ഇവർ പൊലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് കുറ്റിപ്പുറം സിഐ പ്രമോദിന്റെ നേതൃത്വത്തിൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് സിഐ പറഞ്ഞു. അറസ്റ്റു ചെയ്ത ശേഷം ഡ്രൈവറെ ജാമ്യത്തിൽവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com