കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു
Mail This Article
×
നിലമ്പൂർ ∙ വീട്ടുമുറ്റത്ത് വച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. നിലമ്പൂർ മജ്മക്കുന്ന് കൊളക്കാടൻ ഏന്തീൻകുട്ടിയെ (70) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് പിൻഭാഗത്ത് വച്ച് ഇന്നലെ രാവിലെ 7ന് ആണ് ആക്രമിച്ചത്. വലതുകൈയിൽ ആഴത്തിൽ മുറിവേറ്റു. നെഞ്ചിനു പരുക്കുണ്ട്. നഗരസഭാ പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം വർധിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.