അവധിക്കാല കംപ്യൂട്ടർ പരിശീലനം ∙ കോഡൂർ പഞ്ചായത്ത് കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ അവധിക്കാല കംപ്യൂട്ടർ പരിശീലനം ഏപ്രിൽ ഒന്നിന് ആരംഭിക്കും. അഞ്ച് മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ ഡേറ്റാ എൻട്രി, ഐടി പ്ലസ്, ഓഫിസ് ഓട്ടമേഷൻ, ഡിടിപി, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, വെബ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയവയിലാണു പരിശീലനം. കോഡൂരിനു പുറത്തുള്ളവർക്കും അപേക്ഷിക്കാം. 04832 868518, 9400868518.
മാജിക് പഠനക്യാംപ്
മലപ്പുറം∙ മലയിൽ മാജിക് അക്കാദമിയുടെ രജത ജൂബിലിയോടനുബന്ധിച്ചു ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഏപ്രിൽ 2ന് രാവിലെ 9ന് മുണ്ടുപറമ്പ് ടോപ് സ്കിൽ അക്കാദമിയിൽ സൗജന്യ മാജിക്ക് പഠനക്യാംപ് നടത്തും. 9947817776.
ഒപി ഡോക്ടർ
∙ എടയൂർ പഞ്ചായത്ത് എഫ്എച്ച്സിയിൽ നിലവിലുള്ള സായാഹ്ന ഒപി ഡോക്ടറുടെ ഒഴിവിലേക്ക് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 5ന് 10.30ന് വടക്കുംപുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ.