ആശ്വാസമായി പെയ്തിറങ്ങി വേനൽ മഴ

mlp-rain
കാത്തിരിപ്പിനൊടുവിൽ വേനൽ മഴയെത്തിയപ്പോൾ. എടക്കര ടൗണിൽനിന്നുള്ള ദൃശ്യം.
SHARE

മലപ്പുറം∙ കനത്ത ചൂടിൽ ഉരുകിയൊലിച്ച ജില്ലയ്ക്ക് ആശ്വാസമായി വേനൽ മഴ. ഇന്നലെ വൈകിട്ട് ജില്ലയിൽ പരക്കെ മഴ ലഭിച്ചു. കഴിഞ്ഞ ദിവസം  40 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്ന താപനില മഴയെത്തുടർന്ന് 30 ഡിഗ്രിക്കു താഴെയെത്തി. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. 

ഇന്നലെ രാവിലെ മുതൽ ജില്ലയിൽ പലേടത്തും മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. വൈകിട്ടോടെ ചിലയിടങ്ങളിൽ മഴ പെയ്തു. മലയോര മേഖലയിൽ ഇടയോടു കൂടിയ മഴയുണ്ടായി. ജില്ലാ ആസ്ഥാനമുൾപ്പെടെ ചിലയിടങ്ങളിൽ ചാറ്റൽ മഴ മാത്രമാണ് അനുഭവപ്പെട്ടത്.മലയാര മേഖലയിലാണ് നല്ല മഴ ലഭിച്ചത്.

കാളികാവിൽ കാറ്റിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു. എടക്കരയിൽ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെയാണ് മഴ പെയ്തത്. മലപ്പുറം, കൊണ്ടോട്ടി, അരീക്കോട്, എടവണ്ണ എന്നിവിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചു. മഴ ലഭിക്കാത്ത സ്ഥലങ്ങളിലും താപനില ഗണ്യമായി കുറഞ്ഞത് ജനത്തിന് ആശ്വാസമായി. 

വേനൽ മഴ 88% കുറവ്

ജില്ലയിൽ വേനൽ മഴയിൽ ഇതുവരെ 88% കുറവ്.മാർച്ച് 1 മുതൽ ഇന്നലെവരെ 2.3 മി.മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. സാധാരണ  ഇക്കാലയളവിൽ 20 മി.മീറ്റർ മഴ ലഭിക്കുന്നതാണ്. പത്തനംതിട്ടയൊഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തവണ വേനൽ മഴയുടെ അളവ് കുറവാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS