ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ

court
SHARE

മഞ്ചേരി ∙ ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഭർത്താവിനു ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. അമരമ്പലം ചുള്ളിയോട് സ്വദേശിയായ മുപ്പത്തിയാറുകാരനാണ് ജഡ്ജി എസ്.നസീറ ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം. 2010 മുതൽ 2015 വരെ കാലയളവിൽ വീട്ടിലും തറവാട്ടുവീട്ടിലും വച്ചു ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ സമയത്ത് നൽകിയ 35 പവൻ സ്വർണാഭരണം കൈപ്പറ്റുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തെന്നും സൗന്ദര്യം പോരെന്നു പറഞ്ഞു പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. നിലമ്പൂർ ഇൻസ്പെക്ടർ ആയിരുന്ന പി.അബ്ദുൽ ബഷീർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സി.വാസു ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS