ADVERTISEMENT
താനൂർ ∙ പരപ്പനങ്ങാടി റോഡിലെ ബസ് സ്റ്റോപ്പിനു സമീപം നിർത്തിയിട്ട കാറിന് പിന്നിൽ ബസ് ഇടിച്ച് ഇരു വാഹനങ്ങൾക്കും കേടുപാട്. കാറിൽ യാത്രക്കാർ ഇല്ലായിരുന്നു. രാവിലെ ചാലിയത്തുനിന്ന് തിരൂരിലേക്ക് പോകുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. റോഡരികിലെ കൈവരിയിലേക്ക് ഇടിച്ചു കയറിയ കാറിന്റെ പകുതിഭാഗം ബസിന്റെ ഉള്ളിൽ കുടുങ്ങിയ നിലയിലായി. കാർ പൂർണമായി തകർന്നു. ബസിൽനിന്ന് ഇന്ധനം ചോർന്നത് പരിഭ്രാന്തി പരത്തി. പൊലീസും അഗ്നി ശമന സേനയും റോഡിൽനിന്ന് ഇന്ധനം വെള്ളം പമ്പ് ചെയ്ത് നീക്കി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com