ADVERTISEMENT

മലപ്പുറം∙ മന്ത്രി വി.അബ്ദുറഹിമാനെ യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരുമ്പുഴി അങ്ങാടിയിൽ നിന്നു കരിങ്കൊടി കാണിച്ചു. താനൂർ ബോട്ട് ദുരന്തത്തിനു സാഹചര്യമൊരുക്കി ഫിറ്റ്‌നസ് ഇല്ലാത്ത ബോട്ട് ഇറക്കാൻ ഒത്താശ ചെയ്ത മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു കരിങ്കൊടി കാണിച്ചത്. ഇന്നലെ മൂന്നു മണിയോടെയാണു ഇരുമ്പുഴി ഹയർസെക്കൻഡറി സ്കൂളിൽ തറക്കല്ലിടൽ പരിപാടിക്കെത്തിയപ്പോഴാണു പ്രവർത്തകർ കരിങ്കൊടിയുമായി കാറിനു മുൻപിലേക്കു ചാടിയത്. 

യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് എ.പി.ഷരീഫ്, യൂത്ത് ലീഗ് ആനക്കയം പഞ്ചായത്ത് ജനറൽ സെക്രട്ടറി നവാഷിദ് ഇരുമ്പുഴി, എംഎസ്എഫ് മണ്ഡലം സെക്രട്ടറി റഹീസ് ആലുങ്ങൽ, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് പുളിക്കൽ, നിസാം ഇരുമ്പുഴി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ജാമ്യം നേടിയ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com