ADVERTISEMENT
മൊറയൂർ ∙ മിനി ഊട്ടി മൂച്ചിക്കുണ്ട് കോളനിയിലെ റിസോർട്ടിനു സമീപം പറമ്പിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തം റിസോർട്ടിലെ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. മലപ്പുറത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി കൂടുതൽ സ്ഥലത്തേക്കു പടരാതെ തീ അണച്ചു. 20 ഏക്കറോളം പറമ്പ് കത്തി നശിച്ചു. മലയിൽ ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ഏറെ സാഹസപ്പെട്ടാണു തീ അണച്ചത്. സീനിയർ ഫയർ ഓഫിസർ എസ്. ലെനിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ.പി.ഷാജു, കെ.സി.മുഹമ്മദ്‌ ഫാരിസ്, കെ.ടി.സാലിഹ് ഫയർ ആൻഡ് റെസ്ക്യു ഡ്രൈവർ സി.രജീഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com