ADVERTISEMENT
അങ്ങാടിപ്പുറം∙ മുറിക്കുള്ളിലിരുന്ന് വീടിനു തീവച്ച യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെ അങ്ങാടിപ്പുറം ഏറാന്തോടാണ് സംഭവം. ഈ സമയം യുവാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയ്ക്കുള്ളിൽ നിന്ന് തീ ഉയരുന്നത് കണ്ട് സമീപം താമസിക്കുന്നവർ എത്തി വാതിൽ ചവിട്ടി പ്പൊളിച്ച് അകത്തുകയറിയാണ് യുവാവിനെ പുറത്തെത്തിച്ചത്. വീടിന്റെ ഒരു മുറി സാധന സാമഗ്രികൾ ഉൾപ്പെടെ കത്തി നശിച്ചു. അപ്പോഴേക്കും പെരിന്തൽമണ്ണയിൽ നിന്ന് വിവരമറിഞ്ഞെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളുടെയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിലാണ് ദുരന്തം ഒഴിവായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com