ADVERTISEMENT

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ 3 യാത്രക്കാരിൽനിന്നു ശരീരത്തിൽ ഒളിപ്പിച്ച 3 കിലോഗ്രാമിലേറെ സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസും പ്രിവന്റീവ് കസ്റ്റംസ് വിഭാഗവും പിടികൂടി. ജിദ്ദയിൽനിന്നെത്തിയ മണ്ണാർക്കാട് സ്വദേശി തെക്കേതിൽ മുഹമ്മദ് ഷെരീഫ് (34) ഒളിപ്പിച്ച 1.061 കിലോഗ്രാം സ്വർണമിശ്രിതം, മലപ്പുറം കരുവാരകുണ്ട് സ്വദേശി പയ്യാശ്ശേരി തണ്ടുപാറയ്ക്കൽ സഫ്‌വാൻ (35) ഒളിപ്പിച്ച 1.159 കിലോഗ്രാം സ്വർണമിശ്രിതം എന്നിവ എയർ കസ്റ്റംസ് വിഭാഗം കണ്ടെടുത്തു.

അസിസ്റ്റന്റ് കമ്മിഷണർ സിനോയ് കെ.മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, ബാബു നാരായണൻ, എം.മനോജ്, സി.അഭിലാഷ്, പി.മുരളി, വിനോദ് കുമാർ, ഇൻസ്പെക്ടർമാരായ അർജുൻ കൃഷ്ണ, ആർ.എസ്.സുധ, ദിനേശ് മിർധ, ഹെഡ് ഹവിൽദാർമാരായ ടി.എ.അലക്സ്, പി.വിമല, എം.കെ.വത്സൻ എന്നിവരാണു സ്വർണം പിടികൂടിയത്. ദുബായിൽനിന്നെത്തിയ പാലക്കാട് സ്വദേശിയായ അലി (37) ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.173 കിലോഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ പിടികൂടി. ഡപ്യൂട്ടി കമ്മിഷണർ ജെ.ആനന്ദകുമാറിന്റെ നിർദേശപ്രകാരം സൂപ്രണ്ട് മുഹമ്മദ് റജീബ്, പ്രകാശ്, ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ എന്നിവർ ചേർന്നാണു പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com