കാട്ടുപന്നി ഓട്ടോ കുത്തിമറിച്ചിട്ടു; ഡ്രൈവർക്ക് ഗുരുതര പരുക്ക്

  കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ നിലമ്പൂർ നെടുമുണ്ടക്കുന്നിലെ മുഹമ്മദ് ഷരീഫ്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ നിലമ്പൂർ നെടുമുണ്ടക്കുന്നിലെ മുഹമ്മദ് ഷരീഫ്.
SHARE

നിലമ്പൂർ ∙ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ കാട്ടുപന്നി കുത്തിമറിച്ചു. തെറിച്ചുവീണ് ഡ്രൈവർക്ക് ഗുരുതര പരുക്ക്. നിലമ്പൂർ നെടുമുണ്ടക്കുന്ന് പനയംതാെടിക മുഹമ്മദ് ഷരീഫിന് (31) ആണ് പരുക്കേറ്റത്. കരുളായിയിൽ യാത്രക്കാരനെ ഇറക്കി മടങ്ങുമ്പോൾ വല്ലപ്പുഴയിൽ തിങ്കൾ പുലർച്ചെ 4.10ന് ആണ് സംഭവം. പാഞ്ഞുവന്ന പന്നി ഓട്ടോയുടെ മുൻഭാഗത്ത് കുത്തുകയായിരുന്നു. മറിഞ്ഞ ഓട്ടോയിൽനിന്ന് ഷരീഫ് തെറിച്ചു വീണു. നട്ടെല്ലിന് ക്ഷതമുണ്ട്. ഇടത് കാൽപാദത്തിലെ അസ്ഥിക്കും പൊട്ടലുണ്ട്.

നിലമ്പൂർ വല്ലപ്പുഴയിൽ കാട്ടുപന്നി കുത്തിമറിച്ചിട്ട ഓട്ടോറിക്ഷ.
നിലമ്പൂർ വല്ലപ്പുഴയിൽ കാട്ടുപന്നി കുത്തിമറിച്ചിട്ട ഓട്ടോറിക്ഷ.

മുഖത്തും കൈക്കും ചതവ് പറ്റി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷരീഫിനെ ദീർഘകാലത്തെ ചികിത്സ നിർദേശിച്ച് വീട്ടിലേക്ക് അയച്ചു. ഓട്ടോയുടെ അറ്റകുറ്റപ്പണിക്ക് 40,000 രൂപയോളം വേണ്ടിവരും. ഭാര്യയും 2 മക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഓട്ടോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS