സിപിഎം നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു; പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

Stab-Stabbed-1248
പ്രതീകാത്മക ചിത്രം
SHARE

താനൂർ ∙ ഒഴൂർ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി. സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്ന ചന്ദ്രനെതിരെ തിരൂർ അസി.സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി ഉത്തരവിറക്കിയത്. 2022 ഡിസംബർ 1ന്‌ തിരൂർ അസി.സെഷൻസ് കോടതി 3 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചെങ്കിലും പഞ്ചായത്ത് അംഗത്വത്തിൽ നിന്നും അയോഗ്യത കൽപിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിരുന്നില്ല. 

തുടർന്ന് സിപിഎം ഒതിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. ഈ കാലയളവിൽ അനധികൃതമായി പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കുകയും ഓണറേറിയം കൈപ്പറ്റുകയും താത്കാലിക നിയമനങ്ങൾ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്തതായി സിപിഎം നേതൃത്വം കുറ്റപ്പെടുത്തി.

ഓണറേറിയം തിരിച്ചടയ്ക്കുകയും നിയമനങ്ങൾ പുനഃപരിശോധിക്കുകയും ചെയ്യണമെന്ന് സിപിഎം ഒഴൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പി.പി.ചന്ദ്രനെ കൂടാതെ  ഒഴൂരിലെ സോമസുന്ദരൻ,  ദിലീപ്, സജീവ് എന്നിവരെയും കോടതി ശിക്ഷിച്ചിരുന്നു. വധശ്രമത്തിനും ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിനും പ്രതികൾക്ക് മൂന്ന് വർഷം വീതം തടവും. 50,000 രൂപ വീതം പിഴയും ആയുധങ്ങളുമായി ലഹള നടത്തിയതിന് ഒരു വർഷം തടവും അന്യായമായി സംഘം ചേർന്നതിന് മൂന്ന് മാസം തടവുമാണ് ശിക്ഷ വിധിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS