തിരൂരങ്ങാടി ∙ അട്ടപ്പാടിയിലെ ഖോഞ്ചുർ എന്ന ഊരിനു അടുത്തുള്ള എഴുത്തുമലയിൽ നിന്നും പ്രാചീന എഴുത്തുവിദ്യയുടെ ശേഷിപ്പുകളായ ലിഖിതങ്ങൾ സൗത്ത് മലബാർ ആർക്കിയോളജിക്കൽ ഫീൽഡ് എക്സ്പ്ലറേഷന്റെ ഭാഗമായി കണ്ടെത്തി. പ്രാചീന ലിപിയുടെയും എഴുത്തുവിദ്യയുടേയും അപൂർവ കണ്ടെത്തലാണിതെന്നും പ്രാചീന തമിഴ് ബ്രഹ്മി ലിപിയുടെ അടയാളപ്പെടുത്തലാണെന്നും പിഎസ്എംഒ കോളജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആർ.ശരവണൻ പറഞ്ഞു.
കണ്ടെത്തിയ ശേഷിപ്പിന്റെ പ്രാഥമിക പ്രമാണീകരണവും അദ്ദേഹം പൂർത്തിയാക്കി. അട്ടപ്പാടിയിലെ പ്രദേശവാസികളായ മുരുകൻ, നഞ്ചപ്പൻ, ഹരിഹരൻ, വിനീത് എന്നിവരുടെ സഹായത്തോടെയാണ് ഈ പ്രമാണീകരണം പൂർത്തിയാക്കിയത്.