ADVERTISEMENT

വളാഞ്ചേരി ∙ മഴയായാലും വെയിലായാലും കുടിക്കാൻ വെള്ളമില്ലെന്ന സ്ഥിതി! ഇരിമ്പിളിയം പഞ്ചായത്തിലെ 8–ാംവാർഡ് പട്ടായിത്തൊടിയിലെ 3 കുടുംബങ്ങളാണ് കുടിക്കാൻ വെള്ളം ലഭിക്കാതെ വലയുന്നത്. ഒരിറ്റു ജലത്തിനായി അധികൃതരുടെ കനിവു തേടുകയാണ് 15 ലധികം അംഗങ്ങളുള്ള ഈ കുടുംബങ്ങൾ.

ദാഹജലം ലഭിക്കാനായി അപേക്ഷ നൽകിയതാണ്. ജലജീവൻ മിഷൻ വഴി ജലവിതരണത്തിനു പൈപ്പ് ലൈൻ ജോലികളും തുടങ്ങി. ഇടക്കലത്ത് കുഴലുകൾക്ക് ചാലിടൽ നിലച്ചു. കരാറുകാർ നിർമാണ ജോലികളും നിർത്തി. തുടർ നടപടികളുണ്ടായില്ല. എത്രയും പെട്ടെന്ന് തങ്ങൾക്ക് വെള്ളം ലഭ്യമാക്കാൻ നടപടിയുണ്ടാവണമെന്നാണ് ഈ കുടുംബങ്ങളുടെ അപേക്ഷ. കിടപ്പുരോഗികളും, വയോധികരും ഇവിടെയുണ്ട്. വെള്ളം ലഭ്യമല്ലാത്തതു മൂലം ഇവരെല്ലാം ഏറെ പ്രയാസത്തിലാണ്. 

നടപടി വേണം: എഐവൈഎഫ്

ഇരിമ്പിളിയം ∙ പഞ്ചായത്തിലെ 8ാം വാർഡിൽ 3 കുടുംബങ്ങൾക്ക് ശുദ്ധജലം നിഷേധിച്ച സംഭവത്തിൽ ഇരിമ്പിളിയം പഞ്ചായത്ത് അധികൃതർ നടപടി കൈക്കൊള്ളണമെന്ന് എഐവൈഎഫ് യോഗം. ഇവരുടെ ആവശ്യങ്ങളോട് പഞ്ചായത്ത് അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗം ആരോപിച്ചു. പ്രശ്നപരിഹാരമുണ്ടാകാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം സെക്രട്ടറി അനീഷ് വലിയകുന്ന് ആധ്യക്ഷ്യം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com