ADVERTISEMENT

കൽപകഞ്ചേരി∙  മന്ത്രി വി.അബ്ദുറഹിമാനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചപ്പോൾ കാറിന്റെ ഗ്ലാസ് ഉയർത്തി പ്രതിഷേധക്കാർക്കെതിരെ കൈവീശി മന്ത്രിയും. ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിനു കടുങ്ങാത്തുകുണ്ടിൽ എത്തിയ മന്ത്രി വി.അബ്ദുറഹിമാനു നേരെയാണു തിരൂർ മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.  താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് ലീഗ് പ്രതിഷേധം. 

കരിങ്കൊടി വീശിയ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എ.പി.സബാഹ്, മൂർക്കത്ത് കമറുസ്സമാൻ, ജൗഹർ കുറുക്കോളി, ആഷിഖ് കുന്നക്കാട്ട്, നസീഫ്, ഇർഷാദ് കുറുക്കോൾ, ഫസീഹ് അബ്ദുല്ല മയ്യേരി എന്നിവരെ എസ്ഐ കെ.നൗഫലും സംഘവും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചതായി പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com