പ്രഥമ എലീറ്റ് ഡിവിഷൻ കിരീടം ഒതുക്കുങ്ങൽ ബാസ്കോയ്ക്ക്

malappuram-foot-ball
മലപ്പുറം ജില്ലാ എലീറ്റ് ഡിവിഷൻ ഫുട്‌ബോൾ ചാംപ്യൻമാരായ ഒതുക്കുങ്ങൽ ബാസ്കോ.
SHARE

മലപ്പുറം∙ ഫുട്ബോളിൽ ജില്ലയുടെ ബോസ് ആണെന്നു തെളിയിച്ചു ഒതുക്കുങ്ങൽ ബാസ്കോ. ജില്ലാ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ശ്രേണിയായ എലീറ്റ് ഡിവിഷനിൽ ബാസ്കോ ചാംപ്യന്മാരായി. ഒരു മത്സരം പോലും തോൽക്കാതെയാണു ബാസ്കോ പ്രഥമ എലീറ്റ് ഡിവിഷൻ കിരീടം സ്വന്തമാക്കുന്നത്. 5 ജയവും ഒരു സമനിലയും ഉൾപ്പെടെ 16 പോയിന്റാണു സമ്പാദ്യം. 15 പോയിന്റ് നേടിയ കൊണ്ടോട്ടി ഇഎംഇഎ കോളജാണു രണ്ടാമത്. 13 പോയിന്റ് നേടിയ മമ്പാട് എംഇഎസ് കോളജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. എലീറ്റ് ഡിവിഷനിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ ബാസ്കോയും മമ്പാട് എംഇഎസും സമനിലയിൽ പിരിഞ്ഞു.

പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള മലപ്പുറം എംഎസ്പി എലീറ്റ് ഡിവിഷനിൽനിന്നു പുറത്തായി. വാഴക്കാട് സ്വദേശിയായ മുഹമ്മദ് സജാദ് ആണ് ബാസ്കോയുടെ തുറുപ്പുചീട്ട്.6 കളികളിൽ നിന്നായി 8 ഗോളാണ് ഈ രണ്ടാം വർഷ ബിരുദ വിദ്യാർഥി അടിച്ചുകൂട്ടിയത്. എലീറ്റ് ഡിവിഷനിലെ ടോപ്പ് സ്കോററും സജാദ് തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS