വളാഞ്ചേരി ∙ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. ഡ്രൈവർ തമിഴ്നാട് ശിവഗംഗ ജില്ലയിലെ സിങ്കമുനാരി തിരുവാർപൂർ കുമരേശൻ (32) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 1.30നാണ് അപകടം.
കർണാടകയിലെ ദർവാദയിൽനിന്നു കൊല്ലത്തേക്ക് ഉരുക്കുപട്ടകളും കമ്പികളുമായി പോയ ട്രെയിലർ ലോറിയാണു പ്രധാന വളവിൽ താഴ്ചയിലേക്കു നിയന്ത്രണം വിട്ടുമറിഞ്ഞത്. ലോറിയുടെ കാബിൻ പൂർണമായും തകർന്നു. നാട്ടുകാരും അപകട വിവരം അറിഞ്ഞെത്തിയ പൊലീസും രക്ഷാപ്രവർത്തനം നടത്തി.