ബിരുദപ്രവേശനം: നെല്ലിശ്ശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 0494–2689655.
അധ്യാപക ഒഴിവ്
∙ ചെറുവായ്ക്കര ജിയുപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്എ അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ 9ന് 10ന് സ്കൂളിൽ നടക്കും.
∙ ചാത്തങ്ങോട്ടുപുറം പട്ടണംകുണ്ട് ജിഎൽപി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 12ന് 10ന്.
അങ്കണവാടി വർക്കർ
∙ പെരുവള്ളൂർ പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ ഒഴിവിലേക്ക് അഭിമുഖം 6,7,8, തീയതികളിൽ പഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷ നൽകിയവർ ഹാജരാകണം.