കെ ഫോൺ ഉദ്ഘാടനം: മുഖ്യമന്ത്രിയുമായി സംവാദം: വിസ്മയാവേശത്തിൽ വിസ്മയ

അമരമ്പലം ചെട്ടിപ്പാടം വെള്ളേക്കാടൻ വിസ്മയ മുഖ്യമന്ത്രിയുമായി വിഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുന്നു.
അമരമ്പലം ചെട്ടിപ്പാടം വെള്ളേക്കാടൻ വിസ്മയ മുഖ്യമന്ത്രിയുമായി വിഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുന്നു.
SHARE

പൂക്കാേട്ടുംപാടം∙ കെ ഫോൺ സംസ്ഥാനതല ഉദ്‌ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഓൺലൈനിൽ സംവദിക്കാൻ അവസരം കിട്ടിയതിന്റ സന്തോഷത്തിലാണ് അമരമ്പലം ചെട്ടിപ്പാടം സ്വദേശിനി വെള്ളേക്കാടൻ വിസ്മയ. ചടങ്ങിൽ സംസ്ഥാനത്ത് 4 കുടുംബങ്ങളുമായാണ് മുഖ്യമന്ത്രി വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചത്. അതിലൊന്ന് വിസ്മയയുടേതാണ്. സൗജന്യ ബ്രാേഡ് ബാൻഡ് കണക്‌ഷൻ ലഭ്യമാക്കിയതിന് സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രിക്കും യുവതി നന്ദി അറിയിച്ചു .

നിലമ്പൂർ നിയോജക മണ്ഡലത്തിലെ ആദ്യ കെ ഫോൺ ഉപഭോക്താവാണ് നഴ്സിങ് വിദ്യാർഥിനിയായ വിസ്മയ . കണക്‌ഷൻ ലഭിച്ചതോടെ.പഠനത്തിൽ കൂടുതൽ മുന്നേറാൻ കഴിയുമെന്ന് ആത്മവിശ്വാസവും വിസ്മയ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുമായി സംവദിക്കുമ്പോൾ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, വൈസ് പ്രസിഡന്റ് അനിതാ രാജു, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ എ.കെ. ഉഷ  സിപിഎം അമരമ്പലം എൽസി സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS