കൊളത്തൂർ ∙ തന്റെ മുടി നീട്ടി വളർത്തുമ്പോൾ ആ 12 വയസ്സുകാരിക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. നീട്ടി വളർത്തിയ മനോഹരമായ തലമുടി കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിന് മുറിച്ചു നൽകി ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ മാതൃക. കൊളത്തൂർ നാഷനൽ ഹൈസ്‌കൂളിലെ വിദ്യാർഥിനിയായ ആഗ്നേയ ആനന്ദ് ആണ് വേറിട്ട മാതൃകയിലൂടെ ശ്രദ്ധേയയായത്.
മുടി 32 സെ.മീ. നീളത്തിൽ മുറിച്ചു നൽകുമ്പോൾ ആഗ്നേയയുടെ കണ്ണുകളിൽ സ്‌നേഹത്തിളക്കമായിരുന്നു. മജ്‌ലിസ് കോളജ് അധ്യാപിക പ്രജിതയുടെയും സെന്റ് മേരീസ് കോളജ് അധ്യാപകൻ അനന്തന്റെയും മകളാണ് ആഗ്നേയ. വെങ്ങാട് നന്മ പാലിയേറ്റീവ് പ്രവർത്തകരായ ഹസ്സൻ മരുതിൽ, ഫൈസൽ കളത്തിൽ, വിയജലക്ഷ്മി എന്നിവർ മുടി ഏറ്റുവാങ്ങി.